ചെന്നൈ: സംസ്കൃതം ചത്ത ഭാഷയാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. പുസ്തക പ്രകാശനച്ചടങ്ങിലാണ് ഉദയനിധി വിവാദ പരാമർശം നടത്തിയത്.
തമിഴിന് 150 കോടി അനുവദിച്ച കേന്ദ്രസർക്കാർ ചത്ത ഭാഷയായ സംസ്കൃതത്തിന് 2400 കോടി അനുവദിച്ചെന്ന് ഉദയനിധി കുറ്റപ്പെടുത്തി.
ഉദയനിധിയുടെ പരാമർശത്തിനെതിരേ ബിജെപി രംഗത്തെത്തി. ഏതെങ്കിലും ഭാഷയെ ചത്ത ഭാഷയെന്നു വിശേഷിപ്പിക്കാൻ ആർക്കും അധികാരമില്ലെന്നു ബിജെപി നേതാവ് തമിഴ്സൈ സൗന്ദർരാജൻ പറഞ്ഞു. സംസ്കൃതത്തിൽനിന്നു നിരവധി വാക്കുകൾ തമിഴ് സ്വീകരിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.